Vazhchayugam

Live News

മാസപ്പടി കേസ്: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രസക്തിയെന്തെന്ന് ഹൈക്കോടതി

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

‘ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി’; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogKeralaനെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

പാലക്കാട്: മകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടക്കുന്നതായി നെടുംമ്പാശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. മകള്‍ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവര്‍ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു.

പത്ത് മണി, പത്തേ മുക്കാല്‍ വരെയാണ് അവിടെ ജോലി ചെയ്യുന്നത്. അതിനിടയില്‍ പുറത്തേക്കൊന്നും പോകാന്‍ സമയം കിട്ടാത്തതാണ്. രാത്രി സമയത്താണ് എന്തെങ്കിലും ആവശ്യത്തിന് കുട്ടികള്‍ക്ക് പുറത്തേക്ക് പോകാന്‍ പറ്റുക. അതുകൊണ്ടാണ് രാത്രിയില്‍ പോയത്. പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രിയില്‍ ഇറങ്ങി നടക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഇതൊന്നും കുടുംബത്തോട് ചോദിക്കേണ്ട ചോദ്യങ്ങളല്ല. ശക്തമായ പ്രതിഷേധമുണ്ട് അതില്‍. വിഷകല, ശശികലയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിപ്പിച്ചത്. അതിനെതിരെയുള്ള ശക്തമായ വിയോജിപ്പും രേഖപ്പെടുത്തുന്നു കുടുംബം പ്രതികരിച്ചു.

അതേസമയം, കുടുംബത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ശശികല വീണ്ടുമെത്തി. പത്രസമ്മേളനം കണ്ടു. ‘വിഷകല’ എന്ന പ്രയോഗം അത് കലക്കി! മക്കള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേവലാതിയിലും അത് മറന്നില്ലല്ലോ!? താങ്‌സ് എന്നാണ് ശശികലയുടെ സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags