Vazhchayugam

Live News

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ ചുമതല

“ഇനിയെങ്കിലും ആളുകൾ എന്നെയൊരു മനുഷ്യനായി കാണട്ടെ”; ചോറ്റാനിക്കരയിലെ നൃത്തത്തിന് ശേഷം കണ്ണീരണിഞ്ഞ് ജാസി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രമ്യ ഹരിദാസ് എത്തിയില്ല, ബിന്ദുകൃ‌ഷ്ണയുടെ ഭർത്താവ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു; വിവാദം

“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogNationalജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് മിന്നല്‍ സമരവുമായി സിജെപി പ്രവര്‍ത്തകര്‍. ദേശീയ പതാകയുമായി എത്തിയ പത്തോളം പ്രവര്‍ത്തകരാണ് ജന്തര്‍ മന്തറില്‍ ചാടിക്കടന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തിയത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അപ്രതീക്ഷിത പ്രതിഷേധം.

ജന്തര്‍മന്തറില്‍ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത തരത്തില്‍ എല്ലായിടത്തും ബാരിക്കേഡുകള്‍ കൊണ്ട് പൊലീസ് തടസം സൃഷ്ടിച്ചിരുന്നു. ജന്തര്‍മന്തറിന്റെ പുറകുവശം വഴി ബാരിക്കേഡ് മറികടന്ന് എത്തിയ പ്രവര്‍ത്തകര്‍ ദേശീയപതാകയുമേന്തി ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി സിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു,

ത്രിവര്‍ണ പതാകയുമേന്തി സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ പറഞ്ഞു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും സിജെപി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള വേദിയില്ലെന്ന് ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിജെപി പ്രവര്‍ത്തകര്‍ അവിടെ അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുമെന്ന് നേരത്തെതന്നെ സിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags