
കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിനും ഡൽഹിക്കുമാണ് പ്രധാനമായും മുന്നറിയിപ്പുള്ളത്. ഇതിനുപുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും നേരിയതോ മിതമോ ആയ മഴ മാത്രമേ ലഭിക്കുകയുള്ളുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.
ഒക്ടോബർ 12 മുതൽ 15 വരെയാണ് മുന്നറിയിപ്പുള്ളത്. 16, 17, 18 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.








