Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogNationalരാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ; മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തും

രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ; മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെന്നൈ നീലാങ്കരയിലുള്ള കാസുവാരിന ഡ്രൈവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് നിർണായക കൂടിക്കാഴ്‌ച നടക്കുന്നത്.

തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എംപിയുമായ മാണിക്കം ടാഗോർ എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദർശന വിവരം ഔദ്യോഗികമായി അറിയിച്ചത്. വസതിയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി വിജയ് ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്.

ചെന്നൈയിൽ എത്തുന്ന കോൺഗ്രസ് നേതാവിന് ആവേശകരമായ സ്വീകരണം നൽകുന്നതിനായി പാർട്ടി പ്രവർത്തകർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം വൈകിട്ട് അഞ്ചിന് ഐലൻഡ് ഗ്രൗണ്ടിൽ നടക്കുന്ന വോയ്‌സ് ഓഫ് സ്റ്റുഡൻ്റ്സ് പരിപാടിയിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags