Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKottayamകോട്ടയം നഗരത്തിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികൾ പിടിയിൽ

കോട്ടയം നഗരത്തിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികൾ പിടിയിൽ

കോട്ടയം: കോട്ടയം നഗരത്തിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികൾ പിടിയിൽ. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും വെസ്റ്റ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങളം പാലാമ്പറമ്പിൽ പി.ആർ റിയാസ് (31), അയ്മനം മണ്ണംപുറത്ത് നിധീഷ് ബാബു (33) എന്നിവരെയാണ് വെസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും നാലു ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. രണ്ടു പേരും കോട്ടയം നഗരത്തിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് എന്നു പൊലീസ് പറഞ്ഞു.

ദിവസങ്ങളോളമായി ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്നാണ് രണ്ടു പേരെയും കസ്റ്റഡിയിൽ എടുക്കുകയും ലഹരി മരുന്നുകൾ കണ്ടെത്തുകയും ചെയ്തത്. രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags