Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogSportsക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവം: റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്ത് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവം: റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്ത് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്ത് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ടീം ക്യാമ്പില്‍ നിന്ന് ഇറങ്ങി പോയതില്‍ ആണ് നടപടി. ഒന്നു മുതല്‍ ആറുമാസത്തേക്ക് ആയിരിക്കും സസ്പെന്‍ഷന്‍. അന്തിമ തീരുമാനം ഉടന്‍ സ്വീകരിക്കും.

സസ്‌പെന്‍ഷന്‍ എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്ന് ഡിസിപ്ലിനറി കൗണ്‍സിലാണ് തീരുമാനിക്കുക. ഒന്നു മുതല്‍ ആറ് മാസം വരെ ഈ സസ്‌പെന്‍ഷന്‍ നീണ്ടേക്കാം. സസ്‌പെന്‍ഷന്‍ ഒരു മാസത്തിലേറെ നീളുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത മാസം ഡെന്‍മാര്‍ക്കിനും വെയില്‍സിനുമെതിരെ നടക്കാനിരിക്കുന്ന ‘നേഷന്‍സ് ലീഗ്’ മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല. ഏറ്റവും കുറഞ്ഞ കാലയളവിലേക്കുള്ള സസ്‌പെന്‍ഷനാണ് ലഭിക്കാന്‍ സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുലഗിന്റെ ഇതിഹാസ താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നതിനെച്ചൊല്ലി നിരവധി ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നുവരികയായിരുന്നു. ഒടുവില്‍ എത്ര വലിയ താരമായാലും അച്ചടക്കം എന്നത് വളരെ പ്രധാനമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.

കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്നാണ് നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന് മുമ്പ് റൊണാള്‍ഡോ ഇറങ്ങിപ്പോയത്. അതേസമയം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കലിന് താരം തീരുമാനിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ക്യാമ്പില്‍ നിന്ന് പിന്മാറിയ താരം ദേശീയ ടീമിലേക്ക് മടങ്ങുമോ എന്ന് കാര്യത്തില്‍ ഇപ്പോഴും അഭിപ്രായം പറഞ്ഞിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags