Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKottayamകോട്ടയത്ത് ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. ബസിനടിയിൽ പെട്ട ആറ് പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

കോട്ടയത്ത് ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. ബസിനടിയിൽ പെട്ട ആറ് പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

കോട്ടയം – ചങ്ങനാശേരി തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്താണ് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടി കൂടി.

അപകടത്തെ തുടർന്ന് തിരക്കിയ ടൗണിൽ വൻ ഗതാഗതക്കുരുക്കുമുണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags