
സ്വകാര്യ ആശുപത്രികളെ സഹായിക്കാനായി സർക്കാർ ആശുപത്രികളെ കാര്യക്ഷമമല്ലാതാക്കുന്നു: അഡ്വ. കെ. മാധവൻ പിള്ള
കുറിച്ചി : സംസ്ഥാനത്തെ കുത്തക സ്വകാര്യ ആശുപത്രികളെ സഹായിക്കണമെന്ന ഗൂഢലക്ഷ്യത്തോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതാക്കുകയാണെന്ന് സിപിഐ കുറിച്ചി ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കുറിച്ചി മന്ദിരം ആശുപത്രിയ്ക്ക് മുമ്പിൽ നടത്തിയ ധർണാസമരം ഉദ്ഘാടനം ചെയ്ത് സിപിഐ ജില്ലാ എക്സിക്കുട്ടീവ് അംഗം അഡ്വ. കെ. മാധവൻപിള്ള പ്രസ്താവിച്ചു.
ആരോഗ്യ രംഗം നേരിടുന്ന പ്രശ്‌നങ്ങൾക്കും ഇപ്പോൾ ഉണ്ടായിട്ടുള്ള മരുന്ന് ക്ഷാമത്തിനും പരിഹാരം ആവശ്യപ്പെട്ട് നടത്തിയ ധർണയിൽ ജില്ലാ കമ്മറ്റിയംഗം കെ രഞ്ജിത്, മണ്ഡലം അസി. സെക്രട്ടറി പി.എസ് രാജേഷ്,
മണ്ഡലം കമ്മറ്റിയംഗങ്ങളായ കെ.പി. സതീഷ്,
സച്ചിൻ സജീവ്, ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ. ആർ.ബിനു,എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് മനന്താനം, മഹിളാ ഫെഡറേഷൻ മണ്ഡലം സെക്രട്ടറി സുധർമ്മ സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ റ്റി.എ ജയിംസ്, പി. അച്യുതൻ,കെ.ജെ. സുരേന്ദ്രൻ ,സുരേഷ് പുളിമൂട്, രത്‌നകുമാർ എന്നിവർ അഭിവാദ്യം ചെയ്തു.








