Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaമോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിഡി സതീശന്‍ നല്‍കിയ വാഗ്ദാനമായിരുന്നു വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്താന്‍ അനുമതി നല്‍കുമെന്നത്. എന്നാല്‍, വാഹന ഉടമകള്‍ പ്രതീക്ഷിച്ച തരത്തിലുള്ള ഇളവുകള്‍ നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറായില്ല. ഇതിന് പിന്നാലെയാണ്, അനുവാദമുള്ള മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് ഇറക്കിയ സര്‍ക്കുലറിനെച്ചൊല്ലി മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്.

‘പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’ എന്നായിരുന്നു ഗണേഷിന്റെ പരിഹാസം. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒരു സംസ്ഥാനത്തിന് മാത്രമായി ഇത്തരത്തില്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് താന്‍ മുന്‍പേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം, നിലവിലുള്ള നിയമപ്രകാരം സാധാരണയായി ചെയ്യാവുന്ന ചില മാറ്റങ്ങള്‍ക്ക് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. അതും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കും ആര്‍സി ബുക്കിലെ രേഖപ്പെടുത്തലുകള്‍ക്കും വിധേയമായി മാത്രം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags