Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaBJP നേതാവിന് ആരോഗ്യ വകുപ്പിൽ നിയമനം; പിരിച്ചുവിടാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

BJP നേതാവിന് ആരോഗ്യ വകുപ്പിൽ നിയമനം; പിരിച്ചുവിടാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവിന് ആരോഗ്യവകുപ്പിൽ നിയമനം നൽകിയ നടപടിയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി. രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.സി മെറ്റ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.

ഉദ്യോഗസ്ഥരെ വെക്കുന്നത് അവരുടെ രാഷ്ട്രീയം നോക്കിയല്ല, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് എടുത്ത തീരുമാനം അല്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ഇത്തരം നിയമനങ്ങളിൽ മന്ത്രിമാർ ഇടപെടാറില്ല. ഉദ്യോഗസ്ഥ തലത്തിലാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. ഉദ്യോഗസ്ഥരെ വെക്കുമ്പോൾ രാഷ്ട്രീയം നോക്കിയല്ല വെക്കുന്നത്.

രതീഷ് ആർ നായർ അങ്ങനെ ഒരു സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തനിക്ക് അറിയാം. ഉദ്യോഗസ്ഥ തലത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. ആരോഗ്യവകുപ്പ് നേരിട്ട് എടുക്കുന്നതല്ല ഇത്തരം നിയമനങ്ങൾ. രതീഷ് ആർ നായരുടെ റെക്കോർഡ് നോക്കുമ്പോൾ ഇത്തരം സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.

രതീഷ് ആർ നായരുടെ നിയമനം നടന്നതിനു ശേഷമാണ് തന്റെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ വന്നത്. തുടർനടപടികൾ നിയമപരമായി ആലോചിച്ച് സ്വീകരിക്കും. ഒരു കാരണവശാലും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളിലേക്ക് വയ്ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags