Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogEntertainmentബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ ചെവിട്ടോർമ പ്രദർശനത്തിനൊരുങ്ങുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിർത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം റെഡ് കാർപ്പറ്റിൽ ശ്രദ്ധാ കേന്ദ്രമായത്. ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ‘ചെവിട്ടോർമ്മ’.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ലിയോ തദേവൂസ്, അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമ്മാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി തുടങ്ങിയവർ റെഡ് കാർപ്പറ്റി‌ലെത്തി. ഒക്ടോബർ 8 ന് മേളയിലെ പ്രശസ്തമായ ‘ഏഷ്യൻ സിനിമാ പനോരമ’ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags