Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaആരോ​ഗ്യമന്ത്രി- വകുപ്പ് സെക്രട്ടറി പോര് കടുക്കുന്നു: അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കെ മുരളീധരൻ

ആരോ​ഗ്യമന്ത്രി- വകുപ്പ് സെക്രട്ടറി പോര് കടുക്കുന്നു: അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് കടുക്കുന്നു. സെക്രട്ടറിയുമായുള്ള അതൃപ്തി മുഖ്യമന്ത്രി വി ഡി സതീശനെ അറിയിച്ച് കെ മുരളീധരൻ. നിർണായക തീരുമാനങ്ങളിൽ അനുമതി വൈകുന്നു എന്നും മന്ത്രി കെ മുരളീധരന് ആക്ഷേപമുണ്ട്. മുൻ സർക്കാരിന്റെ കാലത്തെ അന്വേഷണങ്ങളിൽ മെല്ലെ പോക്കെന്നും KMSCL ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിച്ചു റിപ്പോർട്ട് നൽകിയെന്നും മന്ത്രി കെ മുരളീധരൻ ആരോപിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും മന്ത്രിക്ക് കടുത്ത വിയോജിപ്പാണുള്ളത്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഫലപ്രദമായ രീതിയില്‍ സെക്രട്ടറി ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 35ലധികം കേസുകളില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ആളുകളെ ശര്‍മിള മേരി ജോസഫ് സ്വീകരിക്കുന്നുണ്ടെന്നാണ് മന്ത്രി കെ മുരളീധരന്‍ പറയുന്നത്.

നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുത്തു നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ഫയലുകളിൽ നടപടികൾ നീളുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ക്ഷാമം നേരിട്ടിട്ടും മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാത്തതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags