Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaകോഴികളും കോഴിക്കോലവുമായി സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് പ്രതിഷേധം

കോഴികളും കോഴിക്കോലവുമായി സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വനിതാ സഖാക്കൾ ഉന്നയിച്ച പരാതികൾ പാർട്ടി നേതൃത്വം പൂഴ്ത്തിവെക്കാതെ എത്രയും വേഗം പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വ്യത്യസ്തമായ പ്രതിഷേധ പ്രകടനം നടത്തി. ജീവനുള്ള കോഴികളെ കൈകളിലേന്തിയും, സുരേഷ് ബാബുവിന്റെ ചിത്രമടങ്ങിയ ‘കോഴി’ കോലമുണ്ടാക്കിയുമായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്.

സ്ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം, സ്വന്തം പാർട്ടിയിലെ വനിതാ നേതാവ് ജില്ലാ സെക്രട്ടറിക്കെതിരെ നേരിട്ട് രേഖാമൂലം നൽകിയ പരാതികൾ നിയമത്തിന് മുന്നിലെത്തിക്കാതെ ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

കുറ്റാരോപിതനായ നേതാവിനെതിരെ കേസെടുത്ത് കൃത്യമായ പൊലീസ് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പാലക്കാട് ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് സുരേഷ് ബാബുവിന്റെ കോലം പ്രവർത്തകർ കത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags