Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogSports‘ഗുഡ് ബൈ’ പറയാന്‍ മെസി; അര്‍ജന്റീന ജേഴ്‌സിയില്‍ അവസാന മത്സരം മറ്റന്നാള്‍

‘ഗുഡ് ബൈ’ പറയാന്‍ മെസി; അര്‍ജന്റീന ജേഴ്‌സിയില്‍ അവസാന മത്സരം മറ്റന്നാള്‍

ബ്യൂണസ് അയേഴ്സ്: രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ദേശീയ ജഴ്‌സിയില അവസാന മത്സരം ഏഴിന്. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബ്യൂണസ് അയേഴ്സിലെ മോര്‍ണിമെന്റല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മത്സരം.

39കാരനായ താരം പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നായി 125 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോർണിമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags