Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaകേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി കീഴ്മാട്

കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി കീഴ്മാട്

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്. ഇവിടെ ഇനി പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വെക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് 150ല്‍ 144 മാര്‍ക്ക് നേടിയാണ് കീഴ്മാട് ഈ നേട്ടം കൈവരിച്ചത്.സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുക, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, പൊതുസ്ഥലങ്ങളിലെ പുകവലി തടയുക, പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.

എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് നടത്തിയ പരിശോധനയും പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ ആദ്യം പറഞ്ഞു വിലക്കിയും ലംഘിച്ചവര്‍ക്ക് പിഴയിട്ടും ബോധവത്കരണം ശക്തമാക്കി. 14,800 രൂപയാണ് ഇത്തരത്തില്‍ പിഴയിനത്തില്‍ ലഭിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ‘പുകയില രഹിത സ്ഥലം’, ‘ഇവിടെ പുകവലി പാടില്ല’ എന്നീ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതിക്ക് പിന്നിലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നടനും ഹാസ്യകലാകാരനുമായ സജു കൊടിയനെ പഞ്ചായത്ത്തല അംബാസഡറായി തെരഞ്ഞെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags