Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaശബരിമല മേൽശാന്തി നിയമനം; 47 അപ്പീലുകളും നിരസിച്ചു, 5 പേരെ മാത്രം പരിഗണിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല മേൽശാന്തി നിയമനം; 47 അപ്പീലുകളും നിരസിച്ചു, 5 പേരെ മാത്രം പരിഗണിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളും നിരസിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. 47 അപ്പീലുകളാണ് മേല്‍ശാന്തി നിയമനമായി ബന്ധപ്പെട്ട ലഭിച്ചത്. പത്തുവര്‍ഷം തുടര്‍ച്ചയായി മൂന്ന് പൂജയുള്ള ക്ഷേത്രങ്ങളില്‍ പൂജ ചെയ്തവരെയാണ് പരിഗണിച്ചതെന്നും അല്ലാത്തവരെ വിജിലന്‍സ് ഒഴിവാക്കിയെന്നും ജയകുമാര്‍ പറഞ്ഞു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ശബരിമല മേല്‍ശാന്തിയുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിലേക്ക് മുമ്പ് നിശ്ചയിച്ച അഞ്ച് പേരെ മാത്രം പരിഗണിക്കാനാണ് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായത്. 10 വര്‍ഷം തുടര്‍ച്ചയായി ശാന്തിയായി ജോലി ചെയ്തിരിക്കണം എന്നതാണ് പ്രധാന നിബന്ധന. ഈ നിബന്ധന പാലിക്കാത്തതിനാലാണ് മിക്ക അപേക്ഷകളും നിരസിച്ചത്. തുടക്കത്തില്‍ യോഗ്യത നേടിയ 5 അപേക്ഷകര്‍ക്ക് മാത്രമായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ക്ക് വിജിലന്‍സ് വയ്ക്കുന്ന മാനദണ്ഡങ്ങള്‍ ബുദ്ധിമുട്ടാകുന്നുണ്ടെന്നും ട്രാന്‍സ്ഫറുകള്‍ പ്രതിസന്ധി ആകുന്നുവെന്നും ജയകുമാര്‍ പറഞ്ഞു. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആകുമോ എന്ന് ആലോചിക്കുന്നുണ്ട്. എട്ടാം തീയതി ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു.

ശബരിമല മുന്നൊരുക്കത്തിന്റെ ആദ്യ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കുമെന്നും കെ ജയകുമാര്‍ അറിയിച്ചു. ശബരിമലയിലെ നിലവിലുള്ള ശുചിമുറി സംവിധാനം മാറ്റും. എങ്ങനെ വേണമെന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് എടുക്കുന്ന കാര്യം പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഈ വിഷയത്തില്‍ നിലവില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags