Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaഅമ്മ സംഘടനയിലെ പ്രശ്നം തീർക്കാൻ വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി

അമ്മ സംഘടനയിലെ പ്രശ്നം തീർക്കാൻ വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഹൈക്കോടതിയിൽ ഹർജിയുമായി ലക്ഷ്മിപ്രിയ. പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോൾ ഇവരുടെ പ്രശ്നം തീർക്കാനെ സമയമുള്ളല്ലോ എന്ന് കോടതി പ്രതികരിച്ചു.

അമ്മ സംഘടനയിലെ പ്രശ്നം തീർക്കാൻ വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമെന്നും ഹൈക്കോടതി പ്രതികരിച്ചു. ലക്ഷ്മിപ്രിയയുടെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.

നടി അൻസിബയുടെ പരാതിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ‍്യക്തിഹത‍്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും നടിയുടെ പരാതിയിൽ‌ പറയുന്നു.

ലക്ഷ്മിപ്രിയയുടെ പരാമർശങ്ങൾ തന്‍റെ വ‍്യക്തി ജീവിതത്തെയും കരിയറിനെയും പ്രതികൂലമായി ബാധിച്ചെന്നും മാനഹാനിക്ക് കാരണമാവുകയും ചെയ്തെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ‌ തെളിവുകൾ ശേഖരിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags