Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaസംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്‍. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. ശരാശരിയെക്കാള്‍ 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags