Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaറെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10.2 കോടി രൂപയായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് 4461 സര്‍വീസുകളാണ് ഇത്തവണ കെഎസ്ആര്‍ടിസി നടത്തിയത്.

തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി കെഎസ്ആര്‍ടിസി നിരവധി അധിക സര്‍വീസുകളും ദൂരയാത്ര സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു.

ദൂരയാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് റെക്കോര്‍ഡ് വരുമാനത്തിലേക്ക് എത്തിച്ചത്.ചതയം ദിനത്തില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് 8.07 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചത്. ഈ ദിവസം മാത്രം ആകെ 22,02,992 പേരാണ് ബസുകളില്‍ യാത്ര ചെയ്തത്. ഉത്രാട ദിനത്തില്‍ 7.88 കോടി രൂപയും തിരുവോണ ദിനത്തില്‍ 4.77 കോടി രൂപയും വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags