Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogSportsകോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. അസ്മിത ഡെ, ഹർഷ് സിംഗ് എന്നിവർക്കാണ് സ്വർണം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇതാദ്യമായാണ് ജൂഡോയിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണ്ണ നേട്ടം അഞ്ചായി. യാമിനി മൗര്യക്ക് ജൂഡോയിൽ വെള്ളിയാണ് ലഭിച്ചത്. ഗ്ലാസ്‌ഗോയിൽ അഞ്ച് സ്വർണ്ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ആകെ 19 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നനായ ജോഷ്വ കാറ്റ്‌സിനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ ഹർഷ് സിംഗ് ചരിത്രപരമായ സ്വർണമെഡൽ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ പുരുഷ ജൂഡോ താരമാണ് അദ്ദേഹം. 23-കാരനായ ഹർഷ് സിംഗിന്റെ തന്റെ കന്നി കോമൺവെൽത്ത് ഗെയിംസ് മത്സരമാണിത്.

ഗ്ലാസ്‌ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യൻ ജൂഡോ താരങ്ങളായ ഹർഷ് സിംഗ്, അസ്മിത ഡേ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ ജൂഡോയ്ക്ക് ഇതൊരു “ചരിത്രപരമായ ദിവസം” ആണെന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags