Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaധാരണാപത്രത്തിൽ നിന്ന് പിന്മാറാനാകില്ല, പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ

ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാകില്ല, പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. പി എം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ UDFന് കഴിയില്ല. ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് യുഡ‍ിഎഫ് നിലപാട്. ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും.ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. അത് മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിനു ശേഷം തീരുമാനിക്കുമെന്ന് UDF കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി.

കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട ഫണ്ടുകൾ ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. UDF സർക്കാർ ബോർഡുകൾ പിരിച്ചുവിട്ടു എന്ന് പരാതികൾ പറയാൻ ഇടവരുത്തരുത്. ഏറ്റവും മാന്യമായി പിരിഞ്ഞു പോകുന്നതാണ് നല്ലത്. സ്വകാര്യ – വിദേശ നിക്ഷേപങ്ങൾ കൊണ്ടുവാനുള്ള ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കും.

എല്ലാ മാസങ്ങളിലും യുഡിഎഎഫ് യോഗം കൂടാൻ തീരുമാനമായി. പി എം ശ്രീ വിഷയം യുഡിഎഫ് യോഗത്തിൽ ചർച്ചയായി വന്നു. സർക്കാർ നടപ്പിലാക്കേണ്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. പി എം ശ്രീയിൽ ഒപ്പിട്ടത് സർക്കാറിന്റെ കാലത്ത്. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പ് ഇട്ടത്. പിഎം ശ്രീയിൽ കഴിഞ്ഞ സർക്കാർ ചെയ്തതിന്റെ തുടർച്ചയേന്നൊണം സർക്കാർ മുന്നോട്ടു പോകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags