VazhchayugamBlogKeralaKeralaസർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും.കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 10400 കോടി രൂപ വായ്പയെടുത്തിരുന്നു.

സർക്കാരിന്റെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം വായ്പയെടുക്കുന്നത്. ക്ഷേമപെൻഷൻ നൽകുന്നതിനും കെഎസ്ആർടിസിയ്ക്ക് സഹായം അനുവദിക്കുന്നതും മറ്റ് ചിലവുകൾക്കുമായിട്ടാണ് ഈ പണം ആവശ്യം വരിക.

ഓണക്കാലത്തെ ചിലവുകൾക്കായി ഏതാണ്ട് ഇരുപതിനായിരം കോടി രൂപയോളം വേണ്ടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.









