Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogSportsകോമണ്‍വെല്‍ത്ത് ഗെയിംസിൽ വെള്ളി മെഡല്‍ നേടി എം ശ്രീശങ്കര്‍

കോമണ്‍വെല്‍ത്ത് ഗെയിംസിൽ വെള്ളി മെഡല്‍ നേടി എം ശ്രീശങ്കര്‍

ഗ്ലാസ്‌കോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റര്‍ ചാടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 2022ലെ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതോടെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര റെക്കോര്‍ഡും ശ്രീശങ്കര്‍ സ്വന്തമാക്കി. പരാഅത്‌ലറ്റിക്‌സ് 100 മീറ്ററില്‍ ഇന്ത്യയുടെ ദിലീപ് ഗാവിത് സ്വര്‍ണവും മുഹമ്മദ് ബേസില്‍ വെള്ളിയും നേടി.

തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീശങ്കര്‍ പറഞ്ഞു. എന്നാല്‍, സ്വര്‍ണം നേടുക എന്ന ലക്ഷ്യം കൈവരിക്കാനാകാത്തതില്‍ പൂര്‍ണ തൃപ്തിയില്ലെന്നും ശ്രീശങ്കര്‍ പ്രതികരിച്ചു.

സ്വര്‍ണ മെഡല്‍ നേടാന്‍തക്ക പ്രകടനമാണ് ഞങ്ങള്‍ എപ്പോഴും ലക്ഷ്യമിടുന്നത്. വെള്ളി മെഡല്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും പൂര്‍ണ സംതൃപ്തനല്ല. കാരണം, ഞാന്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനമായിരുന്നില്ല ഇത്. മികച്ച പ്രകടനം കാഴ്ചവെക്കാനും രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടാനും, ബര്‍മിംഗ്ഹാമില്‍ ലഭിച്ച വെള്ളിമെഡലിന് പകരം സ്വര്‍ണം സ്വന്തമാക്കി ആ കുറവ് നികത്താനും ഞാന്‍ ആഗ്രഹിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഇവിടെ എത്താനായതില്‍ സന്തോഷമുണ്ട്. നന്ദിയുണ്ട്. കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ എന്തൊക്കെയാണ് നേരിട്ടതെന്ന് എനിക്കറിയാം. എല്ലാവര്‍ക്കും നന്ദി. – അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags