Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaKeralaപൊലീസിൽ ഇനി രണ്ട് സംഘടനകള്‍ മാത്രം; അസോസിയേഷനുകള്‍ പുനഃ ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി

പൊലീസിൽ ഇനി രണ്ട് സംഘടനകള്‍ മാത്രം; അസോസിയേഷനുകള്‍ പുനഃ ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസില്‍ ഇനി രണ്ട് സംഘടനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇനി മുതൽ പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഉണ്ടായിരിക്കുക.

ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്.ഐ വരെ പൊലീസ് അസോസിയേഷനില്‍ ഉണ്ടായിരിക്കും. എസ്‌.ഐ. മുതല്‍ നോണ്‍ ഐ.പി.എസ്. എസ്.പി വരെ പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനില്‍ ഉൾപ്പെടും.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ (KPOA) നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന് അറിയപ്പെടും. സംഘടനകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ഭരണപരമായതോ നടപടിക്രമപരമായതോ ആയ എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിയിൽ നിക്ഷിപ്തമാണെന്ന് ഉത്തരവിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags