
മികവ്-2026: ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് നൽകി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ; കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണം ചെയ്തു
കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി ‘മികവ്-2026’ മെറിറ്റ് അവാർഡ് വിതരണം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് അൻസൽ എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ഡിവൈഎസ്പി അരുൺ കെ.എസ്. ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ സാരഥികളെ ചടങ്ങിൽ ആദരിച്ചു.

വിദ്യാർത്ഥികൾക്കായി എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക അഗത കുര്യൻ ക്ലാസ് നയിച്ചു. ബ്രില്യന്റ് സ്റ്റഡി സെന്റർ അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ, KPOA സംസ്ഥാന കമ്മിറ്റി ട്രഷറർ പ്രേംജി കെ. നായർ, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് അജിത്ത് ടി. ചിറയിൽ, KPA കോട്ടയം ജില്ലാ കമ്മിറ്റി സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എറണാകുളം ഡയറക്ടർ ബോർഡ് അംഗം പ്രവീൺ കുമാർ എ.കെ., KPOA സംസ്ഥാന കമ്മിറ്റി അംഗം അനസ് കെ.ടി., KPOA കോട്ടയം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സിബിമോൻ ഇ.എൻ., ജില്ലാ ജോയിന്റ് സെക്രട്ടറി രാംദാസ് കെ.ടി. തുടങ്ങിയവർ ആശംസകൾ നേർന്നു.
KPOA ജില്ലാ സെക്രട്ടറി സലിം കുമാർ കെ.സി. സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷഫീക്ക് നന്ദിയും പറഞ്ഞു.









