Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaരാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; ഇന്ന് കെഎസ് യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; ഇന്ന് കെഎസ് യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ച , നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം പി മാരെ കയ്യേറ്റം ചെയ്ത മോദി ഭീകരതക്കെതിരെ ഇന്ന് (23/07/2026,വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് , ക്ലാസ്സുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‌യു അഭ്യർഥിച്ചു.ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

പരീക്ഷാക്രമക്കേടുകളിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്. തെരുവിലും പാർലമെന്റിലും പ്രതിഷേധം ആളിക്കത്തുന്നു. പ്രതിപക്ഷത്തിന്റെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെ ഡൽഹി പൊലീസ് നിർദയമായാണ് അടിച്ചൊതുക്കുന്നത്. പെൺകുട്ടികളെ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുറിവേറ്റ ശരീരവുമായി നിരവധിപേരെ ജന്തർ മന്തറിലെ സമരവേദിയിൽ കാണാം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags