Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaKerala‘അനുഭവക്കുറവ് മൂലം പിഴവുകളുണ്ടായി,തിരുത്തും’; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

‘അനുഭവക്കുറവ് മൂലം പിഴവുകളുണ്ടായി,തിരുത്തും’; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പിഴവുകള്‍ തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നും ശ്വേത വ്യക്തമാക്കി.

ശ്വേത മേനോന്റെ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് കത്ത് അമ്മ അംഗങ്ങള്‍ക്ക് നല്‍കിയത്. താന്‍ രാജി വയ്ക്കുമോ തുടരുമോ എന്ന കാര്യം ശ്വേത വ്യക്തമാക്കിയിട്ടില്ല. ശ്വേതയ്ക്കും ആ ഭരണസമിതിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അംഗങ്ങളാരും ശ്വേതയുടെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂണ്‍ 21നാണ് അമ്മയുടെ ജനറല്‍ ബോഡി ചേരുന്നത്. അന്ന് നിശ്ചയിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ നിലവിലെ ഭരണസമിതിയാണ് ചുമതലയിലുള്ളത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ തര്‍ക്കങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, കൈനീട്ടം, സഞ്ജീവനി മുതലായ ക്ഷേമ പദ്ധതികള്‍ ഭംഗിയായി തുടരുന്നുണ്ട്. തെറ്റുകള്‍ തിരുത്താനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും കത്തില്‍ ശ്വേത മേനോന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags