Vazhchayugam

Live News

28.3°C
  • Kottayam
September 14, 2026
Follow Us:
VazhchayugamBlogKeralaKerala‘സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിയോഗിച്ച SIT ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല’; വിമർശനത്തിൽ ഉറച്ച് ദേവസ്വം മന്ത്രി

‘സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിയോഗിച്ച SIT ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല’; വിമർശനത്തിൽ ഉറച്ച് ദേവസ്വം മന്ത്രി

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിലേയും ദേവസ്വം നിയമനങ്ങളിലേയും കോടതി ഇടപെടലിനെതിരായ വിമർശനത്തിൽ ഉറച്ച് ദേവസ്വംമന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിയോഗിച്ച എസ്ഐടി ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. നിയമനകാര്യങ്ങളിൽ സർക്കാരിന് സ്വാതന്ത്യം വേണം. തെറ്റുണ്ടെങ്കിൽ കോടതിയ്ക്ക് ചൂണ്ടിക്കാട്ടാമെന്നും കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണ കൊളള കണ്ടുപിടിക്കാൻ സർക്കാരിന് കഴിയുന്നില്ല.കോടതി ഇടപെടൽ മൂലം നിസഹായവസ്ഥയിലാണെന്നും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വർണ കൊള്ള നടത്തിയവർ രക്ഷപെടാൻ ശ്രമിക്കും. ദേവസ്വം കമ്മീഷണർ നിയമനം അടക്കം സർക്കാരിന് അവകാശമുണ്ട്. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

കോടതിയുമായി ഏറ്റുമുട്ടാൻ സർക്കാറില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണ്ണക്കൊള്ളയിലെ പ്രതികൾ രക്ഷപ്പെടെയുള്ള സാധ്യത ഏറെയാണ് ഈ ഒരു സാഹചര്യത്തിലാണ് പരാമർശം നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. തീരുമാനമെടുക്കാൻ സർക്കാരിന് അധകാരം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വ നിയമനത്തിൽ സർക്കാരിന് തീരുമാനം ഉണ്ടാകണമെന്ന് മന്ത്രി കെ മുരളീധരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കൾ കണ്ട സംഭവത്തിലും മന്ത്രി പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അദ്ദേഹം. മുഖ്യമന്ത്രിയെ ആർക്ക് വേണമെങ്കിലും കാണാമെന്നും ദേവസ്വം മന്ത്രി ആയ തന്നെയും കാണാൻ നിരവധി പേര് വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags