Vazhchayugam

Live News

28.3°C
  • Kottayam
June 24, 2026
Follow Us:
VazhchayugamBlogKeralaബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് ബിശ്വനാഥ് സിന്‍ഹയുടെ നിയമനം.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ. 1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറാണ്. നിലവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ബിശ്വനാഥ് സിന്‍ഹ.

ഇതിനുപുറമെ, വാട്ടര്‍ റിസോഴ്സസ് (ജലവിഭവം), കോസ്റ്റല്‍ ഷിപ്പിംഗ് തുടങ്ങിയ സുപ്രധാന ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. ബിഹാര്‍ സ്വദേശിയാണ് ബിശ്വനാഥ് സിന്‍ഹ. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം (എം.എ.) നേടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags