Vazhchayugam

Live News

28.3°C
  • Kottayam
June 18, 2026
Follow Us:
VazhchayugamBlogFifa Worldcup 2026 Newsകോംഗോക്കെതിരെ പോർച്ചുഗലിന് സമനില: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

കോംഗോക്കെതിരെ പോർച്ചുഗലിന് സമനില: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ കോംഗോക്കെതിരെ പോർച്ചുഗലിന് സമനില. ഇരുടീമും ഓരോ ​ഗോൾവീതം നേടി. പറങ്കിപ്പടക്കായി യുവതാരം യാവോ നെവെസ് ​ഗോൾ നേടിയപ്പോൾ. യൊവാൻ വിസയാണ് കോംഗോയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിലാണ് ഇരുടീമും ​ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് കോംഗോ ഞെട്ടിച്ചത്. 1974നുശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. എന്നാൽ ​ആദ്യ ​ഗോൾ പോർച്ചു​ഗൽ നേടിയതോടെ കോം​ഗോ തിരിച്ച് പ്രത്യാക്രമണം തുടങ്ങി.

രണ്ടാം പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആർതർ മസുവാക്കയുടെ കോർണറിൽ യോനെ വിസ്സയുടെ ഹെഡർ ക‍ൃത്യമായി വലയിലെത്തിച്ചാണ് സമനില പിടിച്ചത്. അതേസമയം ലിയോണൽ മെസിക്ക് പിന്നാലെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post