Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaതിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുളങ്ങരയില്‍ പട്ടാപ്പകല്‍ 16കാരിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്ത് കാറിലെത്തിയ പ്രതി പെണ്‍കുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്ന ശേഷമാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി സഹദിനെ പൊലീസ് പിടികൂടി.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മണിയോടെ ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായാണ് പെണ്‍കുട്ടി വീടിന് പുറത്തിറങ്ങിയത്. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന സഹദ് പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്തും പരിക്കേറ്റു. കുത്തേറ്റ പെണ്‍കുട്ടി ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. രക്തം വാര്‍ന്ന നിലയില്‍ പെണ്‍കുട്ടി ഓടുന്നത് കണ്ട പ്രദേശവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യം നടത്തിയ ശേഷം സഹദ് കാറില്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് കാറുപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്തു. ബന്ധുവിനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പൊലീസ് സഹദിനെ പിടികൂടിയത്.

പലതവണ സഹദ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി ഇത് നിരസിച്ചുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയതെന്നും പൊലീസ് പറയുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ സഹദ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags