Vazhchayugam

Live News

28.3°C
  • Kottayam
June 18, 2026
Follow Us:
VazhchayugamBlogKeralaസ്ത്രീ സുരക്ഷാ പദ്ധതിക്ക് സര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നു, സ്ത്രീ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയ നിലയില്‍; വിമര്‍ശനവുമായി പിണറായി വിജയന്‍

സ്ത്രീ സുരക്ഷാ പദ്ധതിക്ക് സര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നു, സ്ത്രീ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയ നിലയില്‍; വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഏപ്രില്‍, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലില്‍ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ വിമര്‍ശനം. നിലവില്‍ 16 ലക്ഷത്തിലധികം വീട്ടമ്മമാര്‍ക്ക് ആശ്വാസമായ പെന്‍ഷനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീപക്ഷ സര്‍ക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാനപദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വീട്ടകങ്ങളില്‍ തളയ്ക്കപ്പെട്ട സ്ത്രീകള്‍ നിര്‍വഹിക്കുന്ന ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുവാനാണ് സ്ത്രീസുരക്ഷാ പദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്.

3720 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനത്തെ ബജറ്റില്‍ ഇതിനായി നീക്കിവെച്ചത്. യുഡിഎഫ് സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *

Related Post