Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogNational‘കോക്രോച്ചുകൾ തെരുവിൽ’; പ്രതിഷേധക്കാർക്ക് ആവേശമായി അഭിജീത് ദിപ്കെ ജന്തർ മന്ദറിൽ

‘കോക്രോച്ചുകൾ തെരുവിൽ’; പ്രതിഷേധക്കാർക്ക് ആവേശമായി അഭിജീത് ദിപ്കെ ജന്തർ മന്ദറിൽ

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ പ്രകടനത്തിനായി കൂട്ടായ്മയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ജന്തർ മന്ദറിൽ എത്തി. അമേരിക്കയിൽ നിന്ന് ഇന്നു രാവിലെ ദിപ്കെ ഡൽഹിയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നൽകിയത്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും അനുനയ ചർച്ചകളിലൂടെ സ്ഥിതിഗതികൾ ശാന്തമാക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയെ 12 സോണുകളായി തിരിക്കുകയും ഓരോ സോണിന്റെയും ചുമതല ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ഏകദേശം 2,000-ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും 20 കമ്പനി അധിക സേനയെയും വിന്യസിച്ചു.

അതേസമയം, പ്രതിഷേധത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി അടിയന്തിരമായി കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post