
വാണിജ്യ സിലിണ്ടര്‍ വര്‍ധന: മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും
കൊച്ചി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലവര്‍ധനക്കെതിരെ പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍. പ്രതിഷേധസൂചകമായി മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും നടത്തും.

993 രൂപയാണ് ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. തീര്‍ത്തും അന്യായമായ വിലവര്‍ധനയാണ് വരുത്തിയിരിക്കുന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. 1498 രൂപയാണ് അഞ്ച് മാസത്തിനിടെ വര്‍ധിപ്പിച്ചത്.

ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലവര്‍ധന. എല്‍പിജി വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.








