Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaഅൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെ പോലീസ് ചോദ്യം ചെയ് വിട്ടയച്ചു. കടവന്ത്ര പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു. കേസിൽ ടിനി ടോമിന് നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

തനിക്കെതിരെ ടിനി ടോം നേരിട്ടും വാട്സാപ്പ്ഗ്രൂപ്പുകൾ വഴിയും വംശീയ പരാമർശം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് പരാതി . പരാതിയിൽ കഴമ്പില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു പൊലീസ്.

പിന്നീട് അൻസിബ കോടതിയെ സമീപിക്കുകയും ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം നൽകുകയുമായിരുന്നു. തുടർന്നാണ് കടവന്ത്ര പൊലീസ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags