Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogFifa Worldcup 2026 Newsലാ റോജയ്ക്ക് മുൻപിൽ മുട്ടുമടക്കി മിശിഹായും! സ്പെയിൻ വീണ്ടും ലോകത്തിന്റെ നെറുകയിൽ

ലാ റോജയ്ക്ക് മുൻപിൽ മുട്ടുമടക്കി മിശിഹായും! സ്പെയിൻ വീണ്ടും ലോകത്തിന്റെ നെറുകയിൽ

16 വർഷത്തിന് ശേഷം വിശ്വകിരീടത്തിൽ മുത്തമിട്ട് നിലവിലെ യൂറോപ്യൻ രാജാക്കന്മാരായ സ്പെയ്ൻ. 2010ൽ സ്പെയ്ൻ ആദ്യമായി ഈ കനകകിരീടത്തിൽ മുത്തമിടുമ്പോൾ വിജയഗോൾ വന്നത് ഇതിഹാസ താരം ഇനിയേസ്റ്റയിൽ നിന്നാണെങ്കിൽ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ഫെറാൻ ടോറസ് ആണ് ലാ റോജയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. ടൂർണമെന്റിൽ ഉടനീളം തുടർന്ന ആധികാരികത മെസിക്കും സംഘത്തിനും എതിരേയും പുറത്തെടുക്കാൻ സ്പെയ്നിനായി.

ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിറ്റിലാണ് ഫെറാൻ ടോറസ് സ്പെയിനിന്റെ വിജയഗോൾ നേടിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. അർജന്റീനൻ മധ്യനിര താരം എൻസോ ഫെർണാണ്ടസ് 90+3-ാം മിനിറ്റിൽ രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ട് ചുവപ്പ് കാർഡോടെ പുറത്തായി. ഇതോടെ പത്തുപേരുമായാണ് അർജന്റീന എക്സ്ട്രാ ടൈം കളിച്ചത്. ഇത് മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 106-ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി എഴുതിയ ആ ഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ബോക്സിനുള്ളിൽ നിന്ന് ഉതിർത്ത ഷോട്ട് മാർട്ടീനസിനെ മറികടന്ന് വലയിൽ ചെന്നു വീഴുകയായിരുന്നു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച നികോ വില്യംസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ടോറസിന്റെ ഗോൾ.

തുടരെ രണ്ടാം വട്ടവും ലോക കിരീടം ഉയർത്തി ചരിത്രമെഴുതാൻ ലക്ഷ്യമിട്ട് വന്ന അർജന്റീനയുടെ ക്യാപ്റ്റൻ മെസിക്കും തന്റെ കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ച രാജ്യത്തിന്റെ ഫൈനലിലെ ആധിപത്യം തകർക്കാനായില്ല. ആദ്യ പകുതിയിൽ മെസി ഉൾപ്പെടെ അർജന്റീനയുടെ ഒരു താരത്തിനും പെനാൽറ്റി ഏരിയയിൽ വെച്ച് പന്ത് തൊടാനായില്ല.

സ്പെയ്നിൽ നിന്ന് 20 ഷോട്ടുകളാണ് വന്നത്. അതിൽ ഓൺ ടാർഗറ്റിലേക്ക് എത്തിയത് 11 എണ്ണവും. വലിയ ഗോൾ മാർജിനിൽ സ്പെയ്നിന് ജയിക്കാനാവാതെ പോയത് എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവുകൾ കാരണമാണ്. ഒരുവേള സ്പെയ്ൻ vs എമി മാർട്ടിനസ് എന്ന നിലയിലായിരുന്നു കളി മുൻപോട്ട് പോയത്.

അർജന്റീനയിൽ നിന്ന് ആകെ വന്നത് മൂന്ന് ഷോട്ടുകൾ മാത്രം. അതിൽ ഓൺ ടാർഗറ്റിലേക്ക് ഒന്ന് പോലും ഇല്ല. പന്ത് കൈവശം വെച്ച കണക്ക് നോക്കുമ്പോൾ അർജന്റീനയുടേത് 32 ശതമാനം മാത്രമാണ്. 803 പാസുകൾ സ്പെയ്ൻ താരങ്ങളിൽ നിന്ന് വന്നപ്പോൾ പാസ് കൃത്യത 90 ശതമാനമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags