
തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി; BJP കൗൺസിലർമാർക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്ക് എതിരെ കേസ്. ചെമ്പഴന്തി ഉദയൻ ആണ് ഒന്നാം പ്രതി. കോൺഗ്രസ് കൗൺസിലർ ഷേർളിയുടെ പരാതിയിൽ ആണ് കേസ്. മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തത്. നാല് പേർക്കെതിരെയാണ് കേസെടുത്തത്. സജി, വയൽക്കര രതീഷ്, ഗിരി എന്നിവരാണ് മറ്റ് പ്രതികൾ.

നാടകീയ രംഗങ്ങൾക്കാണ് തിരുവനന്തപുരം കോർപ്പറേഷൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങൾക്കിടെ ഡയസ്സിലെത്തിയ മേയർ വി വി രാജേഷ്, അതിവേഗം അജണ്ടകൾ വായിച്ച് യോഗം അവസാനിപ്പിച്ചതോടെയാണ്, രംഗം വഷളായത്. അറ്റഡൻസ് രജിസ്റ്ററിലെ സുഗതന്റെ വിവരങ്ങൾ ശബരിനാഥൻ ഉയർത്തികാട്ടി. അത് പിടിച്ചുവാങ്ങാൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയന്റെ നീക്കം. അതിനിടെ ഉദയൻ ശബരിനാഥനെ മർദിക്കുകയും ചെയ്തു.

കോൺഗ്രസ് വനിതാ കൗൺസിലർ ഷെർളിക്കും മർദ്ദനമേറ്റു. ഷെർളിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളോട് പോലും അപമാര്യാദയായി പെരുമാറിയ ചെമ്പഴന്തി ഉദയനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി.

admin
Related Post
- By admin
- 01 Views







