Vazhchayugam

Live News

28.3°C
  • Kottayam
June 21, 2026
Follow Us:
VazhchayugamBlogKeralaശബരിമലയില്‍ ഇക്കുറി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള തീര്‍ത്ഥാടനം; കെ ജയകുമാര്‍

ശബരിമലയില്‍ ഇക്കുറി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള തീര്‍ത്ഥാടനം; കെ ജയകുമാര്‍

കൊച്ചി: ശബരിമലയിലെ മണ്ഡലകാല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഇക്കുറി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് പത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ അറിയിച്ചു.

ഇതിനുള്ള വിഷന്‍ പ്ലാന്‍ കോടതി അംഗീകരിച്ചെന്നും ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കലും ശുചീകരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ശുചിത്വമിഷനുമായി ചേര്‍ന്ന് മാലിന്യസംസ്‌കരണത്തിനുള്ള നടപടികള്‍ ഇതിനകം തന്നെ തയാറാക്കിക്കഴിഞ്ഞു. കടകളാണ് മാലിന്യ ഉത്പാദന കേന്ദ്രങ്ങള്‍ അവരുമായുള്ള കരാറില്‍ കൃത്യമായ വ്യവസ്ഥകള്‍ എഴുതി ചേര്‍ത്ത് കൊണ്ടാണ് മാലിന്യനിര്‍മാര്‍ജ്ജനം അടക്കമുള്ളവ മുന്നോട്ട് കൊണ്ടുപോകുന്നത്. മാലിന്യമില്ലാത്ത ശബരിമല, പ്ലാസ്റ്റിക് രഹിത ശബരിമല തുടങ്ങിയവയൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആന്ധ്രാ, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിനുള്ള പ്രചാരണങ്ങള്‍ നടത്തും. സാമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ബഹുതല സ്‌പര്‍ശിയായ പരിപാടിയാണ് ഇക്കുറി ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് വിഭാവനം ചെയ്‌തിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ദര്‍ശനം നടത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുന്‍കൂട്ടി തീര്‍ത്ഥാടകരെ എത്രസമയം കാത്തുനില്‍ക്കണമെന്നത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കും. ഹൃദയാഘാതം വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമേ ദര്‍ശനത്തിലെത്താവൂ എന്ന് അയ്യപ്പന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പ്രാദേശിക ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും എല്ലാം നിര്‍ദ്ദേശം നല്‍കും. കേരളത്തില്‍ നിന്ന് കേവലം ഇരുപത് ശതമാനം തീര്‍ത്ഥാടകര്‍ മാത്രമാണ് മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നത്. ബാക്കിയുള്ളവരിലേറെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ്. അത് കൊണ്ട് തന്നെ ആ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ പ്രചാരണങ്ങള്‍ അതത് ഭാഷയില്‍ നടത്തും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags