Vazhchayugam

Live News

28.3°C
  • Kottayam
June 19, 2026
Follow Us:
VazhchayugamBlogKeralaവി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങൾ കാത്ത് കേരളം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങൾ കാത്ത് കേരളം

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുക. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാഗ്യാരണ്ടികൾ നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. എൽഡിഎഫ് സർക്കാർ വികസനത്തിനായി മുന്നിൽ നിർത്തിയ കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എന്തെന്നും ബജറ്റിലൂടെ അറിയാം.

ഇടതു സർക്കാർ വികസനത്തിനായി മുന്നിൽ നിർത്തിയ കിഫ്ബിയെ ബജറ്റിലുടെ അഴിച്ച് പണിയും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചത് കൊണ്ട് പദ്ധതി വിനിയോഗത്തിനുള്ള തുകകളിൽ മാറ്റം വരുത്താൻ ഈ ബജറ്റിനായേക്കില്ല. സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാർ വിസ്മയങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.പെൻഷൻ പ്രായം കൂട്ടിയുള്ള പ്രഖ്യാപനം ഉണ്ടാകില്ലെങ്കിലും ഡി.എ കുടിശികയും പെൻഷൻ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കും.

ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനമന്ത്രി എന്ന നിലയില്‍ ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍ എന്ന പ്രത്യേകതയും ഈ ബജറ്റിന് ഉണ്ട്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമെന്ന് വിലയിരുത്തി ധവളപത്രം ഇറക്കിയതിന് പിന്നാലെയുള്ള ബജറ്റ് ആണ് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post