Vazhchayugam

Live News

28.3°C
  • Kottayam
June 18, 2026
Follow Us:
VazhchayugamBlogNationalബിഹാറില്‍ 132അടി നീളമുള്ള വമ്പൻ മൊബൈല്‍ ടവര്‍ മോഷണം പോയി

ബിഹാറില്‍ 132അടി നീളമുള്ള വമ്പൻ മൊബൈല്‍ ടവര്‍ മോഷണം പോയി

പട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഇതിനൊപ്പം 15kVA ജനറേറ്ററും മറ്റ് ടെലിക്കോം ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. വര്‍ഷങ്ങളായി ദുംറാവൂണ്‍ എന്ന പ്രദേശത്ത് നിന്ന ടെലിക്കോം ടവര്‍ അപ്രത്യക്ഷമായത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്ന ടവര്‍ നന്നാക്കാനായി ടെലിക്കോം കമ്പനിയില്‍ നിന്നും ജീവനക്കാര്‍ എത്തിയപ്പോഴാണ് അത് മുഴുവനായും മോഷണം പോയത് വ്യക്തമായത്. സംഭവത്തില്‍ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

12 വര്‍ഷത്തേക്ക് 2012ലാണ് ടെലിക്കോം കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെന്ന് ടവര്‍ സ്ഥാപിച്ച സ്ഥലത്തിന്റെ ഉടമ ഹരേനാഥ് യാദവ് പറയുന്നു. 2022ല്‍ കരാര്‍ അവസാനിച്ചതോടെ വാടകയും നിന്നു. പണം ലഭിക്കാതെ വന്നതോടെ നാലു തവണ കമ്പനിയെ ഇത് അറിയിച്ചിരുന്നെന്നും ഇപ്പോള്‍ ടവര്‍ അപ്രത്യക്ഷമായെന്നാണ് കേള്‍ക്കുന്നതെന്നും യാദവ് പറയുന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post