Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogEntertainmentഇത് ചരിത്രം! 200 കോടി ക്ലബിൽ മോഹൻലാലിന്റെ ‘ദൃശ്യം 3’

ഇത് ചരിത്രം! 200 കോടി ക്ലബിൽ മോഹൻലാലിന്റെ ‘ദൃശ്യം 3’

മലയാളത്തിന്റെ മോഹൻലാൽ ഇതാ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗവും ബോക്സ്ഓഫിസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു. വെറും ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ‘ദൃശ്യം 3’ക്കായി.

ഇതോടെ മറ്റൊരു റെക്കോർഡും മോഹൻലാലിന് സ്വന്തം. മൂന്ന് സിനിമകളാണ് 200 കോടി ക്ലബിൽ മോഹൻലാലിന്റെ പേരിലുള്ളത്. ‘എമ്പുരാൻ’, ‘തുടരും ’ഇപ്പോഴിതാ ‘ദൃശ്യം 3’യും. മെയ് 21ന്, മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ- ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും എത്തിയപ്പോൾ ആരാധകരും മലയാള സിനിമാസ്വാദകരും ഇരുകൈയും നീട്ടി സിനിമയെ സ്വീകരിച്ചു.

ഇമോഷനൽ ത്രില്ലറായെത്തിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവരുമുണ്ട്. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും മൂന്നാം ഭാ​ഗത്തിൽ എത്തുന്നുണ്ട്.

‘ദൃശ്യം 3’യുടെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കൾ കൂടിയായ പനോരമ സ്റ്റുഡിയോസ് ആണ് മലയാളം ഒറിജിനലിന്റെ ആഗോള തിയേറ്റർ-ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് . ജൂൺ പകുതിയോടെ ‘ദൃശ്യം 3’ ഒ ടി ടി യിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ആമസോൺ പ്രൈം വീഡിയോയിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post