
കാൻ ചലച്ചിത മേളയിൽ തിളങ്ങി മലയാളത്തിൻ്റെ ‘അമ്മ അറിയാൻ’
കാൻ ചലച്ചിത മേളയിൽ തിളങ്ങി മലയാള ചിത്രം ‘അമ്മ അറിയാൻ’. 4 കെ ദൃശ്യമികവോടെയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രം കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോയ് മാത്യു, എഡിറ്റർ ബീനാ പോള്‍ എന്നിവർ പങ്കെടുത്തിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രം 4 കെ ദൃശ്യമികവോടെ പ്രദർശിപ്പിച്ചത്.

കാൻ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ തങ്ങളുടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ‘നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കാൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ തിയറി ഫ്രെമോ, എഫ്‌എച്ച്‌എഫ് ഡയറക്ടർ ശിവേന്ദ്ര സിംഗ് ദുംഗാർപൂർ, മുഖ്യനടൻ ജോയ് മാത്യു, എഡിറ്റർ ബീന പോൾ എന്നിവരും ഉണ്ടായിരുന്നു’ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ചലച്ചിത്ര മേളയുടെ അവസാന ദിനമാണ് ചിത്രം പ്രദർശിപ്പിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. ചിത്രത്തിന് നിറഞ്ഞ കൈയ്യടികള്‍ ലഭിച്ചുവെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ എഴുതി. ‘അമ്മ അറിയാൻ’ എന്ന ചിത്രം മാത്രമാണ് ലോകത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന കാൻ ഫിലിം ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അവർ കൂട്ടിച്ചേർത്തു.

Tags:
admin
Related Post
- By admin
- 01 Views







