
സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും
ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ 12 ന് പണിമുടക്കും.
11-11-2026 രാത്രി 12 മുതൽ മുതൽ 12-11-2026 രാത്രി 12 മണിവരെ – 24 മണിക്കൂർ ആണ് സമരം. പ്രശ്ന പരിഹാരമായില്ലെങ്കിൽ അനശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് സംയുക്ത സമര സമിതി നേതാക്കൾ പറഞ്ഞു.
കെ മോഹനൻ (ബിഎംഎസ്) ചെയർമാനായും കെ എസ് സുനിൽകുമാർ (സിഐടിയു) കൺവീനറായും കെ സി ജയപാൽ ട്രഷററായും പി രാജേന്ദ്രകുമാർ(സി ഐ ടി യു) ആർ അജയകുമാർ (BMS) പി കെ നാസർ (AITUC) നിസാർ സലിം (SDTU) എന്നിവർ വൈസ് ചെയർമാൻമാരായുംകെ ജെ മോഹനൻ നാലാഞ്ചിറ ഹരി (സിഐടിയു) സുനിൽ മതിലകം (എഐടിയുസി), താന്നിവിള സതി (ബിഎംഎസ്(, വിഴിഞ്ഞം ജയകുമാർ (എച്ച്എംഎസ്) എന്നിവർ ജോയിന്റ് കൺവീനറുമായിട്ടുള്ള സംയുക്ത സമരസമിതി പണിമുടക്കിന്റെ വിജയത്തിനായി രൂപീകരിച്ചു.








