Vazhchayugam

Live News

28.3°C
  • Kottayam
November 5, 2026
Follow Us:
VazhchayugamBlogKottayam​കോട്ടയം നഗരസഭയ്ക്ക് സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ സി.എസ്.ആർ സഹായം; ആദ്യഘട്ട തെരുവുവിളക്കുകൾ കൈമാറി

​കോട്ടയം നഗരസഭയ്ക്ക് സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ സി.എസ്.ആർ സഹായം; ആദ്യഘട്ട തെരുവുവിളക്കുകൾ കൈമാറി

കോട്ടയം: കോട്ടയം നഗരസഭയ്ക്ക് സൗത്ത് ഇൻഡ്യൻ ബാങ്ക് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകുന്ന അൻപത് ലക്ഷം രൂപയുടെ തെരുവുവിളക്കുകളുടെ ആദ്യ ഘട്ടം 2500 തെരുവുവിളക്കുകൾ നഗരസഭയ്ക്ക് കൈമാറി.

കോട്ടയം നഗരം പകൽ പോലെ പ്രകാശിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഈ പദ്ധതിക്ക് എല്ലാ നന്ദിയും അറിയിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ തെരുവുവിളക്കുകൾ കോട്ടയം റീജിയണൽ ഹെഡ് റാണി സ്കറിയായിൽ നിന്നും ഏറ്റുവാങ്ങി.

യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബാ പുന്നൻ, എസ് ഗോപകുമാർ, സനിൽ കാണക്കാരി, കെ കെ പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ എന്നിവരും കൗൺസിലർമാരായ ടി എൻ ഹരികുമാർ, ടി സി റോയി, സൗത്ത് ഇന്ത്യൻ ബാങ്ക് കോട്ടയം ക്ലസ്റ്റർ ഹെഡ് പ്രമോദ്, മെയിൻ ബ്രാഞ്ച് ഹെഡ് അനീഷ് എന്നിവർ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags