Vazhchayugam

Live News

28.3°C
  • Kottayam
November 5, 2026
Follow Us:
VazhchayugamBlogNational10 മണിയാവാതെ ട്രെയിൻ ബർത്തിൽ കിടക്കണ്ട; കോടതിയും ശരിവച്ചു

10 മണിയാവാതെ ട്രെയിൻ ബർത്തിൽ കിടക്കണ്ട; കോടതിയും ശരിവച്ചു

ചെന്നൈ: ട്രെയ്നുകളിനിലെ ലോവർ ബെര്‍ത്തില്‍ കിടന്നുറങ്ങാനുള്ള സമയം നിയന്ത്രിച്ച റെയ്‌ല്‍വേയുടെ സര്‍ക്കുലര്‍ ശരിവച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 10 മുതല്‍ രാവിലെ 6 മണി വരെ മാത്രം ലോവര്‍ ബെര്‍ത്തില്‍ കിടന്ന് ഉറങ്ങാന്‍ അനുമതി നല്‍കുന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു.

പൊതുതാത്പര്യം മുന്‍നിര്‍ത്തി രൂപീകരിച്ച വ്യവസ്ഥ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കണക്കിലെടുത്ത് അസാധുവാക്കാന്‍ കഴിയില്ലെന്നും എല്ലാ യാത്രക്കാര്‍ക്കും സൗകര്യം ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങളെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചെന്നൈ സ്വദേശി എസ്. ബാലസുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. ഫെബ്രുവരി 11ന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേയാണ് അദ്ദേഹം അപ്പീല്‍ നല്‍കിയത്. താന്‍ പതിവായി ട്രെയ്‌നില്‍ യാത്ര ചെയ്യുന്ന ഒരാളാണെന്നും ഒരിക്കല്‍ അസുഖബാധിതയായ ഭാര്യയുമായി യാത്ര ചെയ്യുമ്പോള്‍ രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള നിശ്ചിത സമയത്തിന് അപ്പുറം ബെര്‍ത്തില്‍ കിടന്നുറങ്ങാന്‍ മറ്റു യാത്രക്കാര്‍ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.ബെര്‍ത്തില്‍ കിടന്ന് ഉറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി റെയ്ൽവേ കൊണ്ടുവന്ന സര്‍ക്കുലര്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

കിടക്കാവുന്ന സമയത്തെ നിയന്ത്രിക്കുന്നുണ്ടെങ്കിലും രോഗികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കുലറില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പരാതിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കില്‍ ട്രെയ്നിലെ ജീവനക്കാരെയോ ആര്‍പിഎഫിനെയോ അല്ലെങ്കില്‍ അടുത്ത സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags