
വിദ്യാര്‍ഥികളുടെ ഹർജി: സുപ്രീംകോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല
കൊച്ചി : കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജിയിൽ തടസ ഹർജി നൽകി സര്‍വകലാശാല. സര്‍വകലാശാല രജിസ്ട്രാറാണ് സുപ്രിംകോടതിയില്‍ തടസഹർജി ഫയല്‍ ചെയ്തത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് സർവകലാശാല ഹർജിയിൽ ആവശ്യപ്പെട്ടു.
പരീക്ഷയെഴുതാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന് ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.








