Vazhchayugam

Live News

28.3°C
  • Kottayam
November 4, 2026
Follow Us:
VazhchayugamBlogKeralaBLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധന

BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധന

ചെന്നൈ: ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പത്തിടങ്ങളിൽ ഇ.ഡി പരിശോധന. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നേരത്തെ തന്നെ കേസിൽ ഇ ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ചെന്നൈയിലെ ബിഎൽഎമ്മിന്റെ ആസ്ഥാനത്തടക്കം പരിശോധന നടത്തുകയാണ്.

നിക്ഷേപം സ്വ‍ീകരിക്കുന്നതിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്‌ നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ്‌ തട്ടിപ്പ്‌ നടന്നതെന്ന്‌ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ചെന്നൈ ആസ്ഥാനമായി ആരംഭിച്ച ബിഎൽഎം സൊസൈറ്റിക്ക്‌ കേരളത്തിൽ മാത്രം 130 ബ്രാഞ്ചുകളാണുള്ളത്‌. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags