Vazhchayugam

Live News

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaകൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി

കൊച്ചി: കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. പുതുക്കിയ സമയക്രമമനുസരിച്ച് ഉച്ചയ്ക്ക് 1.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന മെമു ട്രെയിന്‍ വൈകിട്ട് 5.05ന് എറണാകുളത്തെത്തും. മടക്കയാത്രയില്‍ വൈകിട്ട് 5.25ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 6.45ന് കോട്ടയത്തും 9.25ന് കൊല്ലത്തും എത്തിച്ചേരും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകളില്ലെന്ന യാത്രക്കാരുടെ പരാതിക്ക് മെമു സര്‍വീസ് നീട്ടിയതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോട്ടയം എറണാകുളം റൂട്ടില്‍ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഏറ്റുമാനൂര്‍, കുറുപ്പുന്തറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലും നീട്ടിയ സര്‍വീസിന് സ്റ്റോപ്പുണ്ടാകും. സര്‍വീസ് ആരംഭിക്കുന്ന തീയതി റെയില്‍വേ ഉടന്‍ പ്രഖ്യാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags