Vazhchayugam

Live News

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogNationalഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന്; മഹാറാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന്; മഹാറാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന്. വൈകിട്ട് 3.30-ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുൻ സ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടക്കുക. ഇന്നലെ ജനകീയ കുറ്റവിചാരണ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പാർലമെന്ററി നടപടിക്രമങ്ങളുടെ അതേ മാതൃകയിലാണ് ജനകീയ കുറ്റ വിചാരണ ആസൂത്രണം ചെയ്തത്.ഖർഗെ അവതരിപ്പിക്കുന്ന പ്രമേയം ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ മറുപടിയോടെ പാസാക്കും. വോട്ട് കൊള്ളക്ക് ഇരയായവരടക്കം നാനൂറോളം പേർ പങ്കെടുക്കും. മോക്ക് പാർലമെൻറ് എന്ന പദത്തിന് പകരം ജൻ മഹാഭിയോഗ് എന്നാണ് നേതാക്കൾ ഉപയോഗിക്കുക. അതേസമയം രാംലീല മൈതാനത്തെ മഹാറാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മഹാറാലി പ്രമുഖ നേതാക്കളെ അണിനിരത്തി ശക്തിപ്രകടനമാക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. രണ്ടു പരിപാടികളും മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. അതിനിടെ നവംബർ ഒന്നിലെ മഹാ റാലി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി സോണിയ ഗാന്ധിക്ക് കത്തയച്ചു. റാലി നടന്നാൽ 12000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വ്യാപാരികളുടെ വാദം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags