Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaസ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ഇതിലൂടെ നിലവിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.

ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി വഴുതക്കാട് ട്രാൻസ് ഭവനിൽ നടത്തിയ ചർച്ചയിൽ മന്ത്രി ഉറപ്പു നൽകി.

ബസുകളുടെ സർവീസ് കാലപരിധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാർ കമ്മിഷൻ നൽകിയ ശുപാർശകൾ നിയമാനുസൃതം നടപ്പിലാക്കുമെന്ന് മന്ത്രി സി. പി ജോൺ അറിയിച്ചു. ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അവർക്ക് സർക്കാരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നതിനുമായി ഒരു സ്ഥിരം സമിതി രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാകും ഈ സമിതി പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags